health
ഭക്ഷണ സമ്പുഷ്ടീകരണം മനസ്സിലാക്കേണ്ടതെല്ലാം
ആഗോളതലത്തിൽ ഭക്ഷണ സമ്പുഷ്ടീകരണം ലോകാരോഗ്യ സംഘടന ചെയ്യാൻ നിർദേശിച്ചിരിക്കുന്നത് പോഷകാഹാരക്കുറവ് പരിഹരിക്കാനും തടയാനുമുള്ള ഒരെളുപ്പ മാർഗമാണെന്ന് നമുക്ക് മനസ്സിലാക്കാം. അവ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാം

ഭക്ഷണത്തിൽ സുക്ഷ്മ പോഷകങ്ങൾ ( വിറ്റമിനുകളും മിനറലുകളും) ചേർക്കുന്ന പ്രക്രിയയാണ് ഭക്ഷണ സമ്പുഷ്ടീകരണം അഥവാ ഫോർട്ടിഫിക്കേഷൻ.ഭക്ഷണത്തിൽ സുക്ഷ്മ പോഷകങ്ങൾ ( വിറ്റമിനുകളും മിനറലുകളും) ചേർക്കുന്ന പ്രക്രിയയാണ് ഭക്ഷണ സമ്പുഷ്ടീകരണം അഥവാ ഫോർട്ടിഫിക്കേഷൻ.
ഭക്ഷണ സമ്പുഷ്ടീകരണമെന്തിന്?
പോഷകാഹാരക്കുറവ് തടയാനും ഭക്ഷണത്തിന്റെ പോഷക മൂല്യം കൂട്ടാനുമാണ് സമ്പുഷ്ടീകരണം ചെയ്യുന്നത്.
എന്താണ് “Eat Right India’ ?
ഇന്ത്യയിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും പൊതുജനങ്ങളുടെ ഇടയിൽ കാണപ്പെടുന്ന തെറ്റായ ഭക്ഷണ രീതികളായ ജങ്ക് ഫുഡുകളുടെയും ഫാസ്റ്റ് ഫുഡുകളുടെയും കടന്നുകയറ്റവും ജീവിതശൈലീ രോഗങ്ങളും തടയാനുമായി Fssai ( Food Safety and Standards Authority of india ) 2018ൽ “Eat Right India’ നിലവിൽ കൊണ്ടുവന്നു. പൊതുജനങ്ങൾക്ക് സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണ സമ്പുഷ്ടീകരണത്തിന് ഊന്നൽ നൽകുന്നു.
ഏതെല്ലാം ഭക്ഷ്യവസ്തുക്കളിലാണ് പൊതുവെ സമ്പുഷ്ടീകരണം ചെയ്യുന്നത്?
ദൈനംദിനം നാം ഉപയോഗിക്കുന്ന അരി, ഗോതമ്പുമാവ്, സസ്യ എണ്ണകൾ, പാൽ, ഉപ്പ് എന്നീ അഞ്ച് ഭക്ഷ്യവസ്തുക്കളിലാണ് പ്രധാനമായി സമ്പുഷ്ടീകരണം ചെയ്യുന്നത്.
ഭക്ഷ്യവസ്തു – സമ്പുഷ്ടീകരിക്കുണ പോഷകം
1. അരി – ഇരുമ്പ്‌സത്ത്, വിറ്റമിൻ B9 & B12
2. ഗോതമ്പ് മാവ് – ഇരുമ്പ്‌സത്ത്, വിറ്റമിൻ B9 & B12
3. സസ്യ എണ്ണകൾ – വിറ്റമിൻ A & D 4. പാൽ – വിറ്റമിൻ A & D 5. ഉപ്പ് – ഇരുമ്പ് സത്ത് & അയഡിൻ
ഗുണങ്ങൾ
1. അരിയിലും ഗോതമ്പിലും ഇരുമ്പുസത്തും വിറ്റമിൻ B9 & B12 സമ്പുഷ്ടീകരിക്കുന്നതും മൂലം വിളർച്ച ഒരു പരിധിവരെ തടയാനാകും.
2. സസ്യ എണ്ണകളിലും പാലിലും വിറ്റമിൻ A, D എന്നിവ സമ്പുഷ്ടീകരിക്കുന്നതു മൂലം നെറ്റ് ബ്ലൈയിന്റ്നെസ്സും വിറ്റമിൻ D യുടെ കുറവും പരിഹരിക്കാനാകും.
3. ഉപ്പിൽ അയഡിൻ മാത്രമാണ് മുമ്പ് സമ്പുഷ്ടീകരിച്ചുകൊണ്ടിരുന്നത്. എന്നാലിപ്പോൾ അതിനോടൊപ്പം ഇരുമ്പുസത്തും സമ്പുഷ്ടീകരിക്കുന്നു. ഇത്തരം ഉപ്പ് DFS അഥവാ ഡബിൾ ഫോർട്ടിഫൈഡ് സാൾട്ട് എന്ന പേരിൽ അറിയപ്പെടുന്നു.
സന്പുഷ്ടീകരണം ഗുണം മെച്ചപ്പെടുത്തുന്നു. മണമോ, നിറമോ, രുചിയോ മാറ്റാതെ തന്നെ എന്നുള്ളത് നാം മറക്കരുത്. +F എന്ന അടയാളം സമ്പുഷ്ടീകരിച്ച ഭക്ഷണ പാക്കറ്റുകളിൽ നമുക്ക് കാണാൻ സാധിക്കും.
ആഗോളതലത്തിൽ ഭക്ഷണ സമ്പുഷ്ടീകരണം ലോകാരോഗ്യ സംഘടന ചെയ്യാൻ നിർദേശിച്ചിരിക്കുന്നത് പോഷകാഹാരക്കുറവ് പരിഹരിക്കാനും തടയാനുമുള്ള ഒരെളുപ്പ മാർഗമാണെന്ന് നമുക്ക് മനസ്സിലാക്കാം. അവ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാം.