Connect with us

Qatar World Cup 2022

ഗോളില്‍ 'ഖലീഫ'യായി ഇംഗ്ലണ്ട്; ഇറാനെ നിലംപരിശാക്കി

രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്.

Published

|

Last Updated

ദോഹ | ഇറാനെതിരെ ആറ് ഗോളടിച്ച് ഇംഗ്ലണ്ട്. ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. ബുകായോ സാക ഇരട്ട ഗോള്‍ നേടി.

35ാം മിനുട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍. ലൂക് ഷായുടെ ക്രോസ്സ് സുന്ദരമായ ഹെഡറിലൂടെ ജൂഡ് ബെല്ലിംഗ്ഹാം ഗോളാക്കി. 43ാം മിനുട്ടില്‍ ബുകായോ സാക രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിയുടെ അധിക സമയത്ത് റഹീം സ്റ്റെര്‍ലിംഗ് മൂന്നാം ഗോളും നേടി.

62ാം മിനുട്ടില്‍ ബുകായോ സാക ഇംഗ്ലണ്ടിന്റെ സ്‌കോര്‍ നാലിലെത്തിച്ചു. 63ാം മിനുട്ടില്‍ പകരക്കാരനായി എത്തിയ മെഹ്ദി തുറാബി രണ്ട് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഇംഗ്ലണ്ടിന്റെ വല ചലിപ്പിച്ചു. അതോടെ ഇറാന്റെ ആദ്യ ഗോള്‍ പിറന്നു. 71ാം മിനുട്ടില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡ് ഇംഗ്ലീഷ് പടയുടെ അഞ്ചാം ഗോള്‍ നേടി.

89ാം മിനുട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ അവസാന ഗോള്‍. ജാക് ഗ്രീലിഷ് ആണ് ഗോള്‍ പട്ടിക പൂര്‍ത്തീകരിച്ചത്. അവസാന നിമിഷത്തില്‍ ഇംഗ്ലീഷ് ബോക്‌സിലുണ്ടായ ഫൗള്‍ വാറിലൂടെ പെനാല്‍റ്റിയാകുകയായിരുന്നു. മെഹ്ദിയുടെ പെനാല്‍റ്റി കിക്ക് ഗോളായതോടെ ഇറാന്‍ ഗോള്‍ രണ്ടായി. റഫറി പത്ത് മിനുട്ടാണ് അധിക സമയം അനുവദിച്ചിരുന്നത്.