Connect with us

Ongoing News

വെള്ളി മെഡലിന് അര്‍ഹത; വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വാദം പൂര്‍ത്തിയായി

അപ്പീലില്‍ കായിക കോടതിയുടെ ഇടക്കാല ഉത്തരവ് ഉടനുണ്ടാകും. വാദം മൂന്നു മണിക്കൂര്‍ നീണ്ടു. ഓണ്‍ലൈന്‍ വഴി വിനേഷ് ഫോഗട്ടും പങ്കെടുത്തു.

Published

|

Last Updated

പാരീസ് | ഒളിംപിക്‌സ് 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വാദം പൂര്‍ത്തിയായി. അപ്പീലില്‍ കായിക കോടതിയുടെ ഇടക്കാല ഉത്തരവ് ഉടനുണ്ടാകും. വാദം മൂന്നു മണിക്കൂര്‍ നീണ്ടു. ഓണ്‍ലൈന്‍ വഴി വിനേഷ് ഫോഗട്ടും പങ്കെടുത്തു.

ഫൈനലില്‍ പ്രവേശിച്ച വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് താരത്തിന് അയോഗ്യത കല്‍പ്പിച്ചത്.

സെമിയില്‍ ക്യൂബയുടെ ഗുസ്മാന്‍ ലോപസിനെ ആധികാരികമായി പരാജയപ്പെടുത്തിയാണ് (5-0) വിനേഷ് വെള്ളിമെഡല്‍ ഉറപ്പാക്കിയിരുന്നത്.