Kerala
വയോധികയെ ബലാത്സംഗം ചെയ്തു; യുവാവ് കസ്റ്റഡിയില്‍
കുന്നത്തൂര്‍ സ്വദേശി അനൂജ് (27)നെ പോലീസ് കസ്റ്റഡിയില്‍.
കൊല്ലം | കൊല്ലത്ത് വയോധികയെ യുവാവ് ബലാത്സംഗം ചെയ്തു. 65കാരിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവത്തില്‍ കുന്നത്തൂര്‍ സ്വദേശി അനൂജ് (27)നെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് കണ്ണനല്ലൂര്‍ പോലീസ് പറഞ്ഞു.
കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാണ് വയോധികയെ പീഡിപ്പിച്ചത്. ആശുപത്രിയില്‍ പോയി മടങ്ങിയ വയോധികയാണ് ക്രൂര പീഡനത്തിന് ഇരയായത്. രക്ഷപ്പെട്ട പ്രതിയെ വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുമ്പോഴായിരുന്നു പ്രതി വൈകീട്ടോടെ പിടിയിലായത്. പ്രതിയെ അതിക്രമത്തിന് ഇരയായ സ്ത്രീയുടെ മുന്നില്‍ എത്തിച്ച് സ്ഥിരീകരിച്ച ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അതിക്രമത്തിന് ഇരയായ സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണ്.





