Connect with us

Kerala

റാന്നിയില്‍ വൃദ്ധ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

റാന്നി പഴവങ്ങാടി മുക്കാലുമണ്‍ ചക്കുതറയില്‍ വീട്ടില്‍ സക്കറിയ മാത്യു (ബാബു-76), ഭാര്യ അന്നമ്മ സക്കറിയ (കുഞ്ഞുമോള്‍-70) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട | റാന്നി മുക്കാലുമണ്ണില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി പഴവങ്ങാടി മുക്കാലുമണ്‍ ചക്കുതറയില്‍ വീട്ടില്‍ സക്കറിയ മാത്യു (ബാബു-76), ഭാര്യ അന്നമ്മ സക്കറിയ (കുഞ്ഞുമോള്‍-70) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കുഞ്ഞുമോള്‍ തൂങ്ങി മരിച്ച നിലയിലും ഭര്‍ത്താവ് ബാബു കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. എറണാകുളത്തുള്ള ഏക മകന്‍ ദീപു സക്കറിയ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കതക് തുറന്ന് അകത്തു കടന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

റാന്നി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോന്നി മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest