Connect with us

Kerala

മൂവാറ്റുപുഴയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം പൂര്‍വ സ്ഥിതിയിലാക്കാന്‍ ശ്രമം തുടരുന്നു

കച്ചേരിത്താഴം പുതിയ പാലത്തിന് സമീപമാണ് ഗര്‍ത്തം രൂപപ്പെട്ടത്.

Published

|

Last Updated

മൂവാറ്റുപുഴ |  കച്ചേരിത്താഴത്ത് റോഡിന് നടുവില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തം പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ ഉള്ള ശ്രമംതുടരുന്നു. ചൊവ്വാഴ്ച്ച രാത്രി എട്ടോടെയാണ് ചെറിയ രീതിയില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇന്ന് രാവിലെയോടെ വലിയ ഗര്‍ത്തമായി മാറി. കച്ചേരിത്താഴം പുതിയ പാലത്തിന് സമീപമാണ് ഗര്‍ത്തം രൂപപ്പെട്ടത്.

ബിഎസ്എന്‍എല്‍ കേബിളുകള്‍ കടന്നു പോകുന്ന കോണ്‍ക്രീറ്റ് ചേമ്പര്‍ മണ്ണിലേക്ക് ഇരുന്ന് പോയതാണ് കുഴി രൂപപ്പെടുവാന്‍ കാരണം. കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് വലിയ പാലത്തില്‍ കൂടി ഉള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. പഴയ പാലത്തില്‍ കൂടി ഒരു വശത്തേയ്ക്ക് മാത്രമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. ഇതേ തുടര്‍ന്ന് നഗരത്തില്‍ രാവിലെ മുതല്‍ വലിയ ഗതാഗത കുറുക്കാണ് അനുഭവപ്പെടുന്നത്.