Connect with us

Kerala

ഇ ഡി സമന്‍സ് വിവാദം: വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് വി ഡി സതീശന്‍

കേസ് എന്തിനാണ് ഇ ഡി മറച്ചുവെച്ചത് എന്നതും അതിന് പിന്നില്‍ ആരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ മകനുമായി ബന്ധപ്പെട്ട ഇ ഡി സമന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഉത്തരവാദിത്തമുള്ള മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വൈകാരികമായ പ്രതികരണമല്ല നടത്തേണ്ടത്. വിഷയത്തില്‍ ദുരൂഹതയുണ്ട്. കേസ് എന്തിനാണ് ഇ ഡി മറച്ചുവെച്ചത് എന്നതും അതിന് പിന്നില്‍ ആരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ഇതര സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന ഇ ഡി പിണറായി വിജയന്റെ മകനെതിരായ അന്വേഷണത്തില്‍ മാത്രം നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്? പിണറായിയുടെ മകനെതിരെ നടപടിയെടുക്കരുതെന്ന് മുകളില്‍ നിന്ന് ഇ ഡിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടോ? ബോംബ് പൊട്ടും എന്നല്ല, സി പി എം സൂക്ഷിക്കണമെന്നാണ് താന്‍ പറഞ്ഞിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പുതിയ യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം യോഗ്യരാണെന്നും അബിന്‍ വര്‍ക്കിയുടെ വിയോജിപ്പ് വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അബിനെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതും യോഗ്യനായതിനാലാണ്. പുതിയ സംഘത്തിന് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

Latest