Kerala
തൃശൂരില്‍ പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പിക്ക് പരുക്ക്
ദേശീയപാതയില്‍ മരത്താക്കരയില്‍ വെച്ചായിരുന്നു അപകടം.
തൃശൂര്‍|തൃശൂര്‍ ദേശീയപാതയില്‍ മരത്താക്കരയില്‍ പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പിക്ക് പരുക്ക്. തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിനും കൂടെയുണ്ടായിരുന്ന പിഎസ്ഒയ്ക്കും പരുക്കേറ്റു. ഡിവൈഎസ്പിയുടെ കൈക്ക് പൊട്ടലുണ്ട്. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്.
കനത്ത മഴയില്‍ വാഹനം നിയന്ത്രണം വിട്ട് ഹൈവേയില്‍ നിന്ന് തെന്നിമാറി പാടത്തിനരികിലെ കാനയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ജീപ്പിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് വാഹനത്തില്‍ നിന്ന് ഡിവൈഎസ്പിയെയും ഡ്രൈവറെയും പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
---- facebook comment plugin here -----



