Connect with us

Kerala

ഹോട്ടലിലെ മോഷണത്തിനിടെ വിശന്നപ്പോള്‍ ഓംലറ്റുണ്ടാക്കി കഴിച്ചു, ബീഫ് ഫ്രൈ ചൂടാക്കുന്നതിനിടെ സിസിടിവി കണ്ടു; കള്ളന്‍ ഓടി രക്ഷപ്പെട്ടു

മൊബൈല്‍ഫോണും ചാര്‍ജറും 29000 രൂപയും കള്ളന്‍ കൊണ്ടുപോയിട്ടുണ്ട്

Published

|

Last Updated

പാലക്കാട്|പലവിധം മോഷണക്കേസുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പാലക്കാട്ടെ ചന്ദ്രനഗറിലെ ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന്റെ കാര്യം കേട്ടാല്‍ ചിരിവരാത്തവര്‍ ഉണ്ടാകില്ല. ഹോട്ടലിലെ മോഷണത്തിനിടെ വിശപ്പ് സഹിക്കാനാകാതെ കള്ളന്‍ ഓംലറ്റുണ്ടാക്കി കഴിക്കുകയാണ് ചെയ്തത്. അതും പോരാതെ ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോള്‍ ബീഫ് ഫ്രൈ ഇരിക്കുന്നതും കണ്ടു. ഇത് കഴിക്കാലോന്ന് കരുതി ചൂടാക്കാന്‍ തുടങ്ങുന്ന സമയത്താണ് ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി കാമറ ശ്രദ്ധയില്‍പ്പെട്ടത്. പിന്നെ അവിടെ നിന്ന് കള്ളന്‍ ഓടി രക്ഷപ്പെട്ടു.

എന്നാല്‍ പോകുന്ന പോക്കില്‍ അവിടെയുണ്ടായിരുന്ന മൊബൈല്‍ ഫോണും ചാര്‍ജറും 29000 രൂപയും എടുക്കാന്‍ മറന്നില്ല. ഹോട്ടലിന് അടുത്തുള്ള ക്ഷേത്രത്തിലെ ഹുണ്ടികയും തകര്‍ത്ത നിലയിലാണ്. ഇതിന് പിന്നിലും ഇതേ കള്ളനാണോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.

 

 

Latest