Uae
ദുബൈയിൽ ഏഴ് മാസത്തിനുള്ളിലെത്തിയത് 1.1 കോടി വിനോദസഞ്ചാരികൾ
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10.62 ദശലക്ഷം സന്ദർശകരാണുണ്ടായിരുന്നത്.

ദുബൈ|ഈ വർഷം ആദ്യ ഏഴ് മാസത്തിനുള്ളിൽ ദുബൈയിലെത്തിയത് 11.17 ദശലക്ഷം (1.11 കോടി) അന്താരാഷ്ട്ര വിനോദസഞ്ചാരികളാണെന്ന് സാമ്പത്തിക, ടൂറിസം വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10.62 ദശലക്ഷം സന്ദർശകരാണുണ്ടായിരുന്നത്. ഈ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധനവുണ്ടായി.
ദുബൈയിലെത്തിയ വിനോദസഞ്ചാരികളിൽ 21 ശതമാനം പേരും പശ്ചിമ യൂറോപ്പിൽ നിന്നുള്ളവരാണ്. 2.33 ദശലക്ഷം വിനോദസഞ്ചാരികളാണ് ഈ മേഖലയിൽ നിന്ന് ദുബൈയിലെത്തിയത്. 16 ശതമാനം വിനോദസഞ്ചാരികൾ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഇവിടെ നിന്ന് 1.8 ദശലക്ഷം വിനോദസഞ്ചാരികൾ ദുബൈയിലെത്തി. റഷ്യ, സ്വതന്ത്ര രാജ്യങ്ങളുടെ കോമൺവെൽത്ത്, കിഴക്കൻ യൂറോപ്പ് മേഖല, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്ന് 15 ശതമാനവും സഞ്ചാരികളെത്തി. അമേരിക്കൻ രാജ്യങ്ങളിൽനിന്ന് ഏഴ് ശതമാനവും ആഫ്രിക്കയിൽ നിന്ന് നാല് ശതമാനവും ഓസ്‌ട്രേലിയയിൽ നിന്ന് രണ്ട് ശതമാനവുമാണ് വിനോദസഞ്ചാരികളെത്തിയത്.
---- facebook comment plugin here -----