Connect with us

Alappuzha

രാസലഹരി: കഴക്കൂട്ടത്തും ചങ്ങനാശ്ശേരിയിലുമായി മൂന്നുപേര്‍ പിടിയില്‍

കഴക്കൂട്ടത്ത് പിടിച്ചെടുത്തത് 14 ഗ്രാം. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരിയില്‍ 10 ഗ്രാം എം ഡി എം എയും ഒരുകിലോ കഞ്ചാവും സഹിതം ഒരാള്‍ പിടിയില്‍.

Published

|

Last Updated

തിരുവനന്തപുരം/കോട്ടയം | തിരുവനന്തപുരം കഴക്കൂട്ടത്തും കോട്ടയം ചങ്ങനാശ്ശേരിയിലും എം ഡി എം എ വേട്ട. കഴക്കൂട്ടത്ത് 14 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. സംഭവത്തില്‍ നെയ്യാര്‍ ഡാം സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരെ കസ്റ്റഡിയിലെടുത്തു.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെടുത്തത്. കഴക്കൂട്ടം ചന്തവിളയില്‍ വച്ച് പോത്തന്‍കോട് പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് എം ഡി എം എ പിടിച്ചെടുത്തത്.

ചങ്ങാനാശ്ശേരിയില്‍ 10 ഗ്രാം എം ഡി എം എയും ഒരുകിലോ കഞ്ചാവും സഹിതം മാമൂട് സ്വദേശി ആകാശ് പിടിയിലായി. ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായ ആകാശ് അവിടെ നിന്നുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്. ഓണത്തിന് വില്‍പനക്കായാണ് ബെംഗളൂരുവില്‍ നിന്നും ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

 

Latest