Connect with us

Kerala

കോട്ടവാസലില്‍ ലോറി റെയില്‍വെ ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; വന്‍ ദുരന്തം ഒഴിവായത് ദമ്പതിമാരുടെ അവസോരോചിത ഇടപെടലില്‍

ലോറി മറിയുന്ന ശബ്ദം കേട്ട് ഇതിനടുത്ത് താമസിക്കുന്ന ഷണ്‍മുഖന്‍, ഭാര്യ വടക്കുതായി എന്നിവര്‍ വീട്ടില്‍ നിന്നും ട്രാക്കിലൂടെ ഇറങ്ങിയോടി ടോര്‍ച്ച് തെളിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു

Published

|

Last Updated

പുനലൂര്‍ |  കേരള-തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തിയായ കോട്ടവാസല്‍ എസ് വളവിന് സമീപം ചരക്ക് ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. ലോറി ഡ്രൈവര്‍ തമിഴ്‌നാട് മുക്കൂടല്‍ സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്. ലോറി മറിയുന്നതിനിടെ പുറത്തേക്ക് ചാടിയതിനാല്‍ ക്ലീനര്‍ രക്ഷപ്പെട്ടു.ഞായറാഴ്ച പുലര്‍ച്ചെ 12.30ഓടെയായിരുന്നു അപകടം.

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിലായത്. സമീപവാസികളായ ദമ്പതികളുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ട്രെയിന്‍ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് പാലരുവി എക്‌സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകി.അപകടത്തിന് പിന്നാലെയാണ് പാലരുവി എക്‌സ്പ്രസ് ഇതുവഴി കടന്നു വന്നത്.

ലോറി മറിയുന്ന ശബ്ദം കേട്ട് ഇതിനടുത്ത് താമസിക്കുന്ന ഷണ്‍മുഖന്‍, ഭാര്യ വടക്കുതായി എന്നിവര്‍ വീട്ടില്‍ നിന്നും ട്രാക്കിലൂടെ ഇറങ്ങിയോടി ടോര്‍ച്ച് തെളിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പിന്നീട് റെയില്‍വെ അധികൃതരും പോലീസും എത്തി ട്രാക്കില്‍ നിന്നും ലോറി മാറ്റിയാണ് ട്രെയിന്‍ കടത്തിവിട്ടത്.

 

Latest