Connect with us

Kerala

താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ലെന്നും വിവാദത്തില്‍ ആരോഗ്യമന്ത്രിയോട് ക്ഷമപറഞ്ഞതായും ഡോ. ഹാരിസ് ചിറക്കല്‍

വിവാദങ്ങള്‍ ദുഃഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞയായും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ലെന്നും വിവാദത്തില്‍ ആരോഗ്യമന്ത്രിയോട് ക്ഷമപറഞ്ഞതായും ഡോ. ഹാരിസ് ചിറക്കല്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തില്‍ ആരോഗ്യ മന്ത്രി തന്നെ നേരില്‍ വന്ന് കണ്ട് സംസാരിച്ചിരുന്നു. വിവാദങ്ങള്‍ ദുഃഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞയായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ അടക്കം അന്വേഷണം നടക്കട്ടെയെന്നും താന്‍ തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് പറഞ്ഞു. താനില്ലാതെ ആയാലും തനിക്ക് പ്രശ്നമില്ല. ഏതുരീതിയിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ല. താനുമായി ബന്ധപ്പെട്ട വിഷയം സംഘടന ഏറ്റെടുത്തുവെന്നും ഉപകരണം തിരിച്ചറിയാതെ പോയതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.

ഉപകരണ ക്ഷാമം അടക്കം താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് എത്താത്തതാണ് പ്രശ്നം. ഉദ്യോഗസ്ഥ തലത്തില്‍ ഫയല്‍ നീങ്ങാതെ കിടന്നു. സര്‍ക്കാര്‍ തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും വിവാദങ്ങള്‍ക്കൊന്നുമില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. തന്റെ റൂമില്‍ ഒരു രഹസ്യവുമില്ല. ഓഫീസ് റൂമില്‍ ആര്‍ക്കു വേണമെങ്കിലും കയറാമെന്നും രഹസ്യങ്ങളൊന്നുമില്ലെന്നും അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. അവധിയിലായ ഡോ. ഹാരിസ് ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

 

Latest