International
ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ നോക്കേണ്ട; ട്രംപിന് പുടിൻ്റെ മുന്നറിയിപ്പ്
അമേരിക്കയുടെ ഏകാധിപത്യ ഭാഷ ഏഷ്യന്‍ ശക്തികളോട് വേണ്ട

മോസ്‌കോ | ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് അമേരിക്കൻ പ്രസിഡൻ് ട്രംപിന് മുന്നറിയിപ്പുമായ റഷ്യൻ പ്രസഡിഡൻ്റ് വ്ളാഡിമിര്‍ പുടിന്‍. രണ്ട് കരുത്തരായ ഏഷ്യന്‍ ശക്തികളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് അമേരിക്കയുടേതെന്ന് പുടിന്‍ കുറ്റപ്പെടുത്തി. ഇന്ത്യയെയും ചൈനയെയും വ്യാപാര പങ്കാളികളെന്ന് പുടിന്‍ വിശേഷിപ്പിച്ചു.
അമേരിക്കയുടെ ഏകാധിപത്യ ഭാഷ ഏഷ്യന്‍ ശക്തികളോട് വേണ്ട. അധിനിവേശത്തിന്റെ കാലഘട്ടം കഴിഞ്ഞെന്നും ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു പുടിന്റെ പ്രതികരണം
സാമ്പത്തിക സമ്മര്‍ദ്ദങ്ങളിലൂടെ ഏഷ്യയിലെ രണ്ട് വലിയ ശക്തികളായ ഇന്ത്യയെയും ചൈനയെയും വരുതിയില്‍ നിര്‍ത്താനാണ് യു എസ് ശ്രമിക്കുന്നത്. റഷ്യയുടെ പങ്കാളികളായ ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളെ ദുര്‍ബലരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.