Connect with us

Kerala

കണ്ടെയ്‌നര്‍ അടിഞ്ഞ തീരത്ത് ഡോള്‍ഫിന്‍ ചത്ത നിലയില്‍

പഞ്ഞിത്തുണി നിറച്ച കണ്ടയ്നറാണ് ആറാട്ടുപുഴയില്‍ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ചാകാന്‍ കാരണമെന്നാണ് കരുതുന്നത്

Published

|

Last Updated

ഹരിപ്പാട് | മുങ്ങിയ കപ്പലില്‍ നിന്ന് കണ്ടെയ്‌നര്‍ തീരത്ത് അടിഞ്ഞുകൊണ്ടിരിക്കെ ഡോള്‍ഫിനെ ചത്ത നിലയില്‍ കണ്ടു. ആറാട്ടുപുഴ തറയില്‍ കടവിന് സമീപമാണ് കണ്ടെയ്നര്‍ അടിഞ്ഞ ഭാഗത്ത് ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടത്.

പഞ്ഞിത്തുണി നിറച്ച കണ്ടയ്നറാണ് ആറാട്ടുപുഴയില്‍ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ചാകാന്‍ കാരണമെന്നാണ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ ഇക്കാര്യം വ്യക്തമാകൂ. കണ്ടെയ്‌നര്‍ അടിഞ്ഞ തറയില്‍ക്കടവില്‍ നിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടന്‍ നഗറിനു സമീപമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടെത്തിയത്.

ഓഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതൃത്തില്‍ തീരദേശം വൃത്തിയാക്കുന്നതിന്റെ ഭാഗമായി തീരം സന്ദര്‍ശിച്ച നങ്ങ്യാര്‍കുളങ്ങര ടികെ എം എം കോളജിലെ സുവോളജി വിഭാഗം മേധാവി എസ് ഷീലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടത്. റാന്നി കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്)ജെ ഡി സോളമന്‍ ജോണിന്റെ നേതൃത്വത്തിലുളള സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ജഡം സംസ്‌കരിച്ചു.

 

Latest