Connect with us

National

ഡോക്ടറുടെ മരണം: സി ബി ഐ സംഘം അന്വേഷണം തുടങ്ങി; ഫോർഡ സമരം പിൻവലിച്ചു

ഡൽഹി എയിംസ്, ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ, ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് (എഫ്ഐഎംഎ) ഉൾപ്പെടെയുള്ള റസിഡൻ്റ് ഡോക്ടർമാരുടെ സംഘടനകൾ സമര രംഗത്ത് തുടരുകയാണ്.

Published

|

Last Updated

കൊൽക്കത്ത | ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സി ബി ഐ അന്വേഷണം തുടങ്ങി. കേസ് സി ബി ഐക്ക് വിടാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സംഘം ഇന്ന് കൊൽക്കത്തയിലെത്തിയത്.

അതിനിടെ, വിഷയത്തിൽ ശക്തമായി സമരരംഗത്തുണ്ടായിരുന്ന ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ) സമരം അവസാനിപ്പിച്ചതായി അറിയിച്ചു. തിങ്കളാഴ്ച, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഫോർഡ സമരത്തിൽ നിന്ന് പിൻമാറിയത്. കേന്ദ്ര ആരോഗ്യ സംരക്ഷണ നിയമം നടപ്പാക്കുമെന്ന ഉറപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചതായി ഫോർഡ നേതാക്കൾ പറഞ്ഞു.

എന്നാൽ, ഡൽഹി എയിംസ്, ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ, ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് (എഫ്ഐഎംഎ) ഉൾപ്പെടെയുള്ള റസിഡൻ്റ് ഡോക്ടർമാരുടെ സംഘടനകൾ സമര രംഗത്ത് തുടരുകയാണ്. മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയാൻ കേന്ദ്ര നിയമം നടപ്പാക്കുന്നത് വരെ സമരം തുടരുമെന്നാണ് റിപ്പോർട്ട്.