Connect with us

Oman

ഇച്ഛാശക്തിക്ക് മുന്നില്‍ വൈകല്യം വഴിമാറി; ഖുര്‍ആന്‍ മനപ്പാഠമാക്കി ഓട്ടിസം ബാധിച്ച കുട്ടി

Published

|

Last Updated

മസ്‌കത്ത് | ഓട്ടിസം ബാധിച്ച ഒമ്പത് വയസുകാരന്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി. സ്വദേശിയായ അബ്ദുര്‍റഹ്‌മാന്‍ ബിന്‍ ഉസ്മാന്‍ അല്‍ അബ്രിയാണ് നേട്ടം കൊയ്തത്. ഓട്ടിസം ബാധിതനായ അബ്ദുല്ല അല്‍ റുഖൈശി എന്ന കുട്ടി മബേലയില്‍ സ്വന്തം ക്രാഫ്റ്റ് ഷോപ്പ് ആരംഭിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഓട്ടിസം വിജയഗാഥ.

കഠിനയത്നങ്ങള്‍ക്ക് അബ്ദുര്‍റഹ്‌മാനെയും മാതാപിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുകയാണെന്ന് ഔഖാഫ് മന്ത്രാലയം വക്താവ് പറഞ്ഞു. സുല്‍ത്താനേറ്റ് ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്‌മദ് ബിന്‍ ഹമദ് അല്‍ ഖലീലി കുട്ടിക്ക് ഉപഹാരം നല്‍കി. റുഖയ്യ അല്‍ അബ്രിയ എന്ന അധ്യാപകന്റെ കീഴിലാണ് അബ്ദുര്‍റഹ്‌മാന്‍ പഠിച്ചത്.