Kerala
നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ പോലീസ് കസ്റ്റഡിയിൽ
മുംബൈ പോലീസ് പിടികൂടിയ സനലിനെ എറണാകുളത്തെത്തിക്കും

കൊച്ചി | സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. പരാതിയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര പോലീസ് പിടികൂടിയത്. സഹാർ പോലീസ് സ്റ്റേഷനിലേക്ക് ഇദ്ദേഹത്തെ മാറ്റി.
ഇന്ന് രാവിലെയാണ് അമേരിക്കയിൽ നിന്നെത്തിയ സനലിനെ മുംബൈയിൽ കസ്റ്റഡിയിൽ എടുത്തത്. ഇദ്ദേഹത്തെ വിട്ടുകിട്ടാനായി എറണാകുളം എളമക്കര എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സഹാറിലേക്ക് തിരിച്ചിട്ടുണ്ട്. നടിയെ ടാഗ് ചെയ്തുകൊണ്ട് ഒട്ടേറെ പോസ്റ്റുകൾ സനൽ കുമാർ സാമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഇതിൽ ആക്ഷേപിക്കുന്നവയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ലഭിച്ചത്.
---- facebook comment plugin here -----