Alappuzha
കലുങ്ക് നിർമിക്കാനെടുത്ത റോഡിലെ കുഴിയിൽ വീണ് മരിച്ചു
സൈക്കിളിൽ പോകുകയായിരുന്ന ജോയ് ഇരുട്ടിൽ കുഴിയിൽ വീഴുകയായിരുന്നു.

ആലപ്പുഴ| കലുങ്ക് നിർമിക്കാനായി റോഡിലെടുത്ത കുഴിയിൽ വീണ് മധ്യവയസ്കൻ മരിച്ചു. ആലപ്പുഴ കൊമ്മാടിയിൽ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് ജോയ്.
രാത്രി സൈക്കിളിൽ പോകുകയായിരുന്ന ജോയ് ഇരുട്ടിൽ കുഴിയിൽ വീഴുകയായിരുന്നു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല. അപകടത്തിന് ശേഷം കരാറുകാർ തിരക്കിട്ട് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
---- facebook comment plugin here -----