Connect with us

Uae

പിടികൂടിയ അനധികൃത ഉത്പന്നങ്ങൾ വഴി 35.72 കോടി ദിർഹം സമാഹരിച്ചു

പുകയില ഉത്പന്നങ്ങൾ, രാസ, ഊർജ പാനീയങ്ങൾ, മധുര പാനീയങ്ങൾ എന്നിവയുൾപ്പെടെ, എക്‌സൈസ് നിയമങ്ങൾ പാലിക്കാത്ത സാധനങ്ങളാണ് പിടിച്ചെടുത്തത്

Published

|

Last Updated

 ദുബൈ|ഈ വർഷം ആദ്യപാദത്തിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 1.76 കോടി ദിർഹമിന്റെ അനധികൃത ഉത്പന്നങ്ങൾ പിടികൂടിയതായി ഫെഡറൽ ടാക്‌സ് അതോറിറ്റി (എഫ് ടി എ) അറിയിച്ചു. പുകയില ഉത്പന്നങ്ങൾ, രാസ, ഊർജ പാനീയങ്ങൾ, മധുര പാനീയങ്ങൾ എന്നിവയുൾപ്പെടെ, എക്‌സൈസ് നിയമങ്ങൾ പാലിക്കാത്ത സാധനങ്ങളാണ് പിടിച്ചെടുത്തത് ജനുവരി മുതൽ ജൂൺ വരെ 85,500 ഫീൽഡ് സന്ദർശനങ്ങൾ നടത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 110.7 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. നികുതിയും പിഴയും ആയി 35.72 കോടി ദിർഹം സമാഹരിച്ചു. 2024ൽ 19.17 കോടി ദിർഹത്തിൽ നിന്ന് 86.29 ശതമാനം വർധന നേടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ക്യാമ്പയിനുകൾ നടത്തിയത്.

ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പുകൾ ഇല്ലാത്തതും എഫ് ടി എയുടെ ഇലക്ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാത്തതുമായ 1.152 കോടി പാക്കറ്റ് പുകയില പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ 55.2 ലക്ഷം പാക്കറ്റുകളുടെ ഇരട്ടിയിലധികമാണിത്. 2019ൽ അവതരിപ്പിച്ച സ്റ്റാമ്പ് സിസ്റ്റം, ഓരോ പാക്കറ്റിനെയും ഉത്പാദനം മുതൽ ഇറക്കുമതി, വിൽപ്പന വരെ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു. എക്‌സൈസ് നികുതി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും കള്ളക്കടത്തും വ്യാജവും തടയുകയും ചെയ്യുന്നു.

മാനദണ്ഡങ്ങൾ പാലിക്കാത്ത 61 ലക്ഷം കുപ്പികളും പാനീയങ്ങളുടെ ക്യാനുകളും ഇൻസ്‌പെക്ടർമാർ പിടിച്ചെടുത്തു. യു എ ഇ എക്‌സൈസ് നികുതി നിയമപ്രകാരം, അനാരോഗ്യകരമായ ഉത്പന്നങ്ങളുടെ ഉപഭോഗം കുറക്കുന്നതിന് കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, മധുരമുള്ള പാനീയങ്ങൾ എന്നിവക്ക് നികുതി ചുമത്തുന്നു. 2026 മുതൽ, പഞ്ചസാരയുടെ അളവ് അനുസരിച്ച് പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് നികുതി ചുമത്തും, ഇത് നിലവിലെ ഫ്ലാറ്റ് നിരക്കിന് പകരമായിരിക്കും. നൂതന ഡിജിറ്റൽ മോണിറ്ററിംഗ് ഉപകരണങ്ങളുടെ അതോറിറ്റിയുടെ ഉപയോഗം വിപണി മേൽനോട്ടം ശക്തിപ്പെടുത്തുകയും എൻഫോഴ്സ്മെന്റ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് എഫ് ടി എയിലെ ടാക്‌സ് കംപ്ലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാറ അൽ ഹബ്ശി പറഞ്ഞു.

 

---- facebook comment plugin here -----

Latest