National
ഡല്‍ഹി ശ്രദ്ധ കൊലക്കേസ്: വിവരങ്ങള്‍ നല്‍കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
17ാം തീയതി കേസ് പരിഗണിക്കുന്നത് വരെ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും നല്‍കരുതെന്നാണ് കോടതി ഉത്തരവ്.

ന്യൂഡല്‍ഹി| ഡല്‍ഹി ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വിലക്ക്. കുറ്റപത്രവും ഡിജിറ്റല്‍ തെളിവുകളും നല്‍കരുതെന്ന് ഡല്‍ഹി സാകേത് കോടതിയുടേതാണ് നിര്‍ദേശം. ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. രണ്ട് ടിവി ചാനലുകള്‍ക്ക് നാര്‍ക്കോ ടെസ്റ്റിന്റേതടക്കമുള്ള രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്.
ടെസ്റ്റിന്റെ വീഡിയോയും ഓഡിയോയും ചാനലുകള്‍ക്ക് ലഭിച്ചിരുന്നു. കേസന്വേഷണത്തെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാല്‍ കേസിനെ ബാധിക്കുന്നതതോടൊപ്പം ശ്രദ്ധയുടെ കുടുംബത്തിന് മാനസികമായി ബുദ്ധിമുട്ടുണ്ടാകുന്നതിനും ഇത്തരം വിവരങ്ങള്‍ ചാനലുകള്‍ പുറത്തു വിടുന്നത് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.
17ാം തീയതി കേസ് പരിഗണിക്കുന്നത് വരെ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും നല്‍കരുതെന്നാണ് കോടതി ഉത്തരവ്.