Connect with us

Farmers Protest

കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ നാളെ തീരുമാനം

കേസുകള്‍ പിന്‍വലിക്കാമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും കേന്ദ്രത്തിന്റെ ഉറപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | സിംഘു, ഗാസിപൂര്‍ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ നാള തീരുമാനമെന്ന് കര്‍ഷക സംഘടന നേതാക്കള്‍. നാളെ കേന്ദ്ര സര്‍ക്കാറുമായി കര്‍ഷകര്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് യോഗം ചേര്‍ന്നാകും തീരുമാനമെന്ന് സംയുക്ത കര്‍ഷക സംഘടന യോഗത്തിന് ശേഷം കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു.

സമരം പിന്‍വലിക്കുന്ന മുറക്ക് കര്‍ഷകര്‍ക്കെതിരെ നേരത്തെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. കേസുകള്‍ പിന്‍വലിക്കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാറുകളോട് കേന്ദം ആവശ്യപ്പെടും. പുതിയ വൈദ്യുതിബില്‍ സഭയില്‍വെക്കുന്നതിന് മുമ്പ് കര്‍ഷകരുമായി ചര്‍ച്ച ചെയ്യും. താങ്ങുവില വിഷയത്തില്‍ വിദഗ്ധ സമിതി രൂപവത്ക്കരിക്കും. ഇതില്‍ കര്‍ഷകരെ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു.

സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും. ഡല്‍ഹിയിലെ വായു മലിനീകരണം സംബന്ധിച്ച് കര്‍ഷകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി നടത്തിയ പരാമര്‍ശം നീക്കുമെന്നും കേന്ദ്രം ഉറപ്പ് നല്‍കിയതായി കൃഷ്ണപ്രസാദ് പറഞ്ഞു.

 

---- facebook comment plugin here -----

Latest