Connect with us

Kuwait

മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും വധശിക്ഷ; കുവൈത്തില്‍ പുതിയ നിയമം വരുന്നു

മന്ത്രിസഭയുടെ അംഗീകാരം. അമീറിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ മയക്കുമരുന്ന് കച്ചവടക്കാര്‍ക്കും ഇടനിലക്കാര്‍ക്കും പുറമേ, മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും വധശിക്ഷ നല്‍കുന്ന പുതിയ നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് രൂപവത്കരിച്ച ജസ്റ്റിസ് മുഹമ്മദ് അല്‍ ദുവൈജിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ സമിതി തയ്യാറാക്കിയ കരട് നിയമത്തിനാണ് അംഗീകാരം നല്‍കിയത്.

മയക്കുമരുന്ന് സൈക്കോട്രോപിക് വസ്തുക്കള്‍ എന്നിവയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് 1983ലെ 74-ാം നമ്പര്‍ നിയമം, 1987ലെ 48-ാം നിയമം എന്നിവയില്‍ ഭേദഗതി വരുത്തിയത്. പുതിയ നിയമം അമീറിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. നടപടിക്രമങ്ങളിലെ പിഴവുകള്‍ കാരണം മയക്കുമരുന്ന് കേസുകളില്‍ ആയിരക്കണക്കിന് പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് കാരണമായ പഴയ നിയമത്തിലെ എല്ലാ പഴുതുകളും അടച്ചുകൊണ്ടാണ് പുതിയത് തയ്യാറാക്കിയത്.

നടപടിക്രമങ്ങളിലെ പിഴവുകള്‍ മൂലം പ്രതികള്‍ കുറ്റവിമുക്തരാകുന്നത് പുതിയ നിയമപ്രകാരം തടയപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ, മയക്കുമരുന്നുമായി ബന്ധപ്പെട്ട ചെറിയ കേസുകളില്‍ പോലും വന്‍ പിഴശിക്ഷയും ദീര്‍ഘകാല ജയില്‍വാസവും പരിഷ്‌കരിച്ച നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇബ്രാഹിം വെണ്ണിയോട്

 

Latest