Connect with us

Kerala

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് സൂചന

സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടി ഏരിയയില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Published

|

Last Updated

കോഴിക്കോട്  | കൊയിലാണ്ടിയില്‍ സിപിഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് സൂചന. കൊയിലാണ്ടി ടൗണ്‍ ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിപിഎം മുന്‍ അണേല ബ്രാഞ്ച് കമ്മറ്റി അംഗം അഭിലാഷ് പോലീസ് കസ്റ്റഡിയിലാണ് . സത്യനാഥിന്റെ അയല്‍വാസി കൂടിയാണ് അഭിലാഷ്

പാർട്ടി ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പോലീസ് കണ്ടെത്തട്ടെ എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും മോഹനൻ പറഞ്ഞു.

ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആക്രമണമുണ്ടവുകയായിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം വെട്ടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടി ഏരിയയില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

 

---- facebook comment plugin here -----

Latest