Connect with us

Kerala

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം ചന്ദ്രന്‍ അന്തരിച്ചു

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു

Published

|

Last Updated

പാലക്കാട്  | മുതിര്‍ന്ന സിപിഎം നേതാവും നിയമസഭാ അംഗവുമായിരുന്ന എം ചന്ദ്രന്‍(77) അന്തരിച്ചു. 2006 മുതല്‍ 2016 വരെ ആലത്തൂരില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു . സിപിഎം മുന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതല്‍ 1998 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്.

അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

 

Latest