Kerala
കൊവിഡ്: പ്രതിരോധം കേരളത്തിലും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
രോഗം ബാധിക്കാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം.

തിരുവനന്തപുരം | ലോകരാഷ്ട്രങ്ങളിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ആശങ്ക വേണ്ട. സംസ്ഥാനത്ത് കേസുകള്‍ കുറവാണ്. എന്നാല്‍ രോഗം ബാധിക്കാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് പ്രതിരോധം കേരളത്തിലും ശക്തമാക്കും. മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ദിവസവും യോഗം ചേരും.
കൊവിഡില്‍ പഠിച്ച ശീലങ്ങള്‍ വീണ്ടും പ്രാവര്‍ത്തികമാക്കണം. രോഗബാധയുള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----