Connect with us

National

വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കൊവിഡ് പരിശോധന; രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റും

ആവശ്യമെങ്കില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്കെല്ലാം പരിശോധന നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി.

Published

|

Last Updated

ന്യൂഡല്‍ഹി | ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും നാളെ മുതല്‍ കൊവിഡ് പരിശോധന ആരംഭിക്കും. ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരെയാണ് പരിശോധനക്ക് വിധേയരാക്കുക.

വിമാന കമ്പനികളാണ് വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരില്‍ പരിശോധനക്ക് വിധേയരാക്കേണ്ടത് ആരൊക്കെയെന്ന് തീരുമാനിക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള കത്ത് വ്യോമയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി അയച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റും. വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്കെല്ലാം പരിശോധന നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.

കൊവിഡ് ഉപവകഭേദമായ ഒമിക്രോണ്‍ ബി എഫ്7 വ്യാപനം അതിരൂക്ഷമായ ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടില്ല. ഒമിക്രോണ്‍ ബി എഫ്7 കേസുകള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലും ഒഡീഷയിലുമാണ് രോഗം സ്ഥിരീകരിച്ചത്.

Latest