Connect with us

Kerala

വിലക്കിനു പിന്നില്‍ ഗൂഢാലോചന; കെ മുരളീധരന്റെ ആരോപണം അന്വേഷിക്കണമെന്നു തരൂര്‍

വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ കേള്‍ക്കാനെത്തി.

Published

|

Last Updated

മാഹി | തന്റെ മലബാര്‍ സന്ദര്‍ശന പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് തീരുമാനത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ശശി തരൂര്‍. വിലക്കിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കട്ടെ എന്നാണ് തരൂര്‍ പറയുന്നത്.
മാഹി മലയാള കലാഗ്രാമത്തിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം.

വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ കേള്‍ക്കാനെത്തി. കോഴിക്കോടെ പരിപാടിയില്‍ നിറയെ കോണ്‍ഗ്രസുകാരുണ്ടായിരുന്നു. തന്നെ ഭയപ്പെടുന്നത് എന്തിനെന്ന് മറ്റ് നേതാക്കള്‍ പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
തരൂരിനെ വിലക്കിയതു മുഖ്യമന്ത്രി കുപ്പായം ലക്ഷ്യമിട്ടവരാണെന്നു തുറന്നടിച്ചു കെ മുരളീധരന്‍ രംഗത്തുവന്നിരുന്നു. ഈ വിഷയത്തില്‍ തന്റെ കൈയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്നു പറഞ്ഞു വി ഡി സതീശന്‍ ഒഴിഞ്ഞുമാറി്. ശശി തരൂര്‍ വിഷയത്തില്‍ ഇനി കെ പി സി സി പ്രസിഡന്റ് മറുപടി നല്‍കുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

 

---- facebook comment plugin here -----

Latest