Alappuzha
വേമ്പനാട് കായൽ പുനരുജ്ജീവനത്തിന് പരിഗണന നൽകും: ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍
ധനകാര്യകമ്മീഷൻ്റെ പ്രത്യേക ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

ആലപ്പുഴ | വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും ആശയങ്ങളും പഠനവിധേയമാക്കി പദ്ധതി പരിഗണിക്കുമെന്ന് ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ എന്‍ ഹരിലാല്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന ധനകാര്യകമ്മീഷൻ്റെ പ്രത്യേക ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ധനവിനിയോഗവും പദ്ധതി രൂപവത്കരണ നിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. നികുതി പിരിവിൽ പരിഷ്കരണം നടത്തി തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓഡിറ്റിംഗ് നടപടികളിലും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിലും പദ്ധതി വിഹിതം അനുവദിക്കുന്നതിലും കാലോചിതമായ മാറ്റം ആവശ്യമാണെന്നും കുട്ടനാടിന് പ്രത്യേക പരിഗണന നൽകി കൃഷിയും ജനങ്ങളുടെ ജീവിത സാഹചര്യവും ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജില്ലാ ആസൂത്രണസമിതി ചെയര്‍പേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ജില്ലാ കലക്ടർ അലക്സ് വർഗീസ്, ധനകാര്യ കമ്മീഷൻ ജോയിൻ്റ് സെക്രട്ടറി എം പ്രശാന്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ആസൂത്രണ സമിതി അംഗങ്ങള്‍, നഗരസഭാ-ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍ പങ്കെടുത്തു.