Connect with us

National

കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗം ഇന്ന് ഡല്‍ഹിയില്‍; മുഴുവന്‍ സമയ അധ്യക്ഷനെന്ന ആവശ്യവുമായി വിമതര്‍

യോഗത്തില്‍ പൂര്‍ണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ശക്തമായി ഉയര്‍ത്താനാണ് വിമതഗ്രൂപ്പ് തയ്യാറെടുക്കുന്നതെന്നാണ് അറിയുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നുള്ള ആവശ്യം ശക്തമായിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. സംഘടന തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.

മുഴുവന്‍ സമയ അധ്യക്ഷനെന്ന ആവശ്യം വിമതര്‍ ശക്തമായി ഉന്നിയിക്കുമ്പോഴും ഉത്തര്‍പ്രദേശിലടക്കം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പുനസംഘടന മതിയെന്ന നിലപാടിലാണ് നേതൃത്വം. അതു വരെ സോണിയ ഗാന്ധി തുടരട്ടെയെന്നാണ് നിലപാട്. അതേ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പൂര്‍ണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ശക്തമായി ഉയര്‍ത്താനാണ് വിമതഗ്രൂപ്പ് തയ്യാറെടുക്കുന്നതെന്നാണ് അറിയുന്നത്.

സംഘടന തിരഞ്ഞെടുപ്പിലൂടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് എഐസിസി യോഗത്തില്‍ നിര്‍ദ്ദേശിക്കുകയെന്നാണ് സൂചന. എന്നാല്‍ സംഘടന തെരഞ്ഞെടുപ്പ് നീണ്ടാല്‍ പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ കൂട്ടായെടുക്കാന്‍ സംവിധാനം വേണം എന്ന് വിമതര്‍ നിര്‍ദ്ദേശിക്കും. കനയ്യ കുമാറിനെകൊണ്ടു വന്നത് പോലുള്ള തീരുമാനങ്ങള്‍ കോര്‍ഗ്രൂപ്പ് കൈക്കൊള്ളണം എന്നാണ് വിമതഗ്രൂപ്പിന്റെ ആവശ്യം. ഗുലാംനബി ആസാദ് പി ചിദംബരം തുടങ്ങിയവര്‍ കൂടി ഉള്‍പ്പെട്ട കോര്‍ഗ്രൂപ്പില്‍ തീരുമാനങ്ങള്‍ വരണം എന്നാണ് നിര്‍ദ്ദേശം.

 

---- facebook comment plugin here -----

Latest