Connect with us

National

കര്‍ണ്ണാടകയില്‍ 23ക്കാരിയെ മേയറാക്കി കോണ്‍ഗ്രസ്

കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ത്രിവേണി.

Published

|

Last Updated

ബെംഗളുരു| കര്‍ണ്ണാടകയില്‍ ബെല്ലാരി സിറ്റിയുടെ പുതിയ മേയറായി 23കാരി ത്രിവേണിയെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ത്രിവേണി. മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നാഗരത്‌നമ്മയെ തോല്‍പ്പിച്ചാണ് പാരാ മെഡിക്കല്‍ എഞ്ചിനീയറായ ത്രിവേണി കോര്‍പറേഷന്റെ സ്ഥാനമേറ്റെടുത്തത്‌.

ത്രിവേണിക്ക് 28 ഉം നാഗരത്‌നമ്മയ്ക്ക് 16 ഉം വോട്ടുകിട്ടി. എക്‌സ് ഒഫീഷ്യോ അംഗങ്ങളായ എംഎല്‍എ, എംഎല്‍സി, എംപിമാര്‍ ഉള്‍പ്പെടെ 44 പേരാണ് കോര്‍പറേഷനിലുള്ളത്. വോട്ടെടുപ്പില്‍ അഞ്ച് സ്വതന്ത്രരുടെ പിന്തണയും കോണ്‍ഗ്രസിന് ലഭിച്ചു.

മേയര്‍ തസ്തികയ്ക്കായി കോണ്‍ഗ്രസില്‍ മൂന്നു കൗണ്‍സിലര്‍മാര്‍ രംഗത്തുണ്ടായിരുന്നു. ത്രിവേണിക്ക് പുറമേ, ഉമാദേവി, കുബേരപ്പ എന്നിവരാണ് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്.

21-ാം വയസ്സില്‍ കൗണ്‍സിലറായി വിജയിച്ച ത്രിവേണിയുടെ അമ്മ സുശീലഭായ് മുന്‍ ബെല്ലാരി മേയറായിരുന്നു. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാനമേറ്റെടുത്ത ശേഷം മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.