Connect with us

Kerala

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; മലപ്പുറത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെയാണ് (35) തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

മലപ്പുറം | യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പഞ്ചായത്ത് മെമ്പറായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെയാണ് (35) തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നു തിങ്കളാഴ്ചയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജമാല്‍ പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയ്യാറായില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ ഇയാളെ പുറത്താക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. ലഹരി മാഫിയയ്ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസില്‍ കുരുക്കിയതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നുമുള്ള നിലപാടിലാണ് കോണ്‍ഗ്രസ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാാണ് മലപ്പുറത്ത് യുവ കോണ്‍ഗ്രസ് നേതാവ് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലാകുന്നത്.