Connect with us

Kerala

പത്തനംതിട്ട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടര്‍ തോട്ടില്‍ മരിച്ച നിലയില്‍

പെരുനാട് കൂനങ്കര മന്ദപ്പുഴ ചരിവ്കാലായില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ സജീവാണ് (43) മരിച്ചത്. തോട്ടിലേക്ക് ബൈക്ക് മറിഞ്ഞാണ് മരണമെന്നാണ് നിഗമനം.

Published

|

Last Updated

ചിറ്റാര്‍ | പത്തനംതിട്ട റാന്നി പെരുനാട്ടില്‍ പത്തനംതിട്ട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടറെ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുനാട് കൂനങ്കര മന്ദപ്പുഴ ചരിവ്കാലായില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ സജീവാണ് (43) മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൂനംകരക്ക് സമീപം തോട്ടിലേക്ക് ബൈക്ക് മറിഞ്ഞായിരുന്നു അപകടമെന്ന് കരുതുന്നു.

തലശ്ശേരിയില്‍ ക്രിക്കറ്റ് മത്സരം കഴിഞ്ഞ് രാത്രി പത്തനംതിട്ട കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ബസിറങ്ങിയ ശേഷം സ്‌കൂട്ടറില്‍ വരികയായിരുന്നു. രാവിലെ തോടിന് സമീപത്തെ കച്ചവടക്കാരിയാണ് തോട്ടില്‍ സ്‌കൂട്ടര്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ പെരുനാട് പോലീസിനെ വിവരം അറിയിച്ചു. സ്‌കൂട്ടറില്‍ ക്രിക്കറ്റ് ബാറ്റും ബാഗും ഉണ്ടായിരുന്നു. സ്‌കൂട്ടറിന്റെ മുന്‍വശത്ത് ചെറിയ കേടുപാടുണ്ട്. രണ്ട് ഹെല്‍മെറ്റുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഉന്നത നിലവാരത്തില്‍ നിര്‍മിച്ച ശബരിമല പാതയോട് ചേര്‍ന്നാണ് തോട്. സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം.

അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ വീടുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. റാന്നിയിലേക്കുള്ള കെ എസ് ആര്‍ ടി സി ഗ്രാമവണ്ടിയിലെ കണ്ടക്ടറായിരുന്നു സജീവ്. സഹോദരന്‍: സജീര്‍ പെരുനാട്.

സമീപത്തെ വീടുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. പത്തനംതിട്ട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ എം പാനല്‍ കണ്ടക്ടറാണ് സജീവ്. മയ്യിത്ത് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോളാമല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: സാലിഹ. മകന്‍: അബീന്‍.

 

Latest