Connect with us

Saudi Arabia

ആശങ്കകൾക്ക് വിരാമം; ഹൂത്തി കപ്പൽ ആക്രമണത്തിൽ രക്ഷപ്പെട്ട ഇന്ത്യക്കാരൻ സഊദി വഴി നാട്ടിലേക്ക് യാത്ര തിരിച്ചു

കപ്പലിലെ സുരക്ഷാ ഗാർഡ് ജീവനക്കാരനായ അഗസ്റ്റിൻ ദസ്സായൻ ആണ്  ജിസാൻ വഴി സഊദിയിലെത്തിയത്.

Published

|

Last Updated

ജിസാൻ / ജിദ്ദ|ചെങ്കടലിൽ വെച്ച് യമനിലെ ഹൂത്തികളുടെ ആക്രമണത്തിൽ കടലിൽ മുങ്ങിയ കാരിയർ എറ്റേണിറ്റി സി കപ്പലിൽ നിന്നും രക്ഷപെട്ട ഇന്ത്യൻ ജീവനക്കാരൻ ജിസാൻ  വഴി സഊദി അറേബ്യയിലെത്തിയതായി ജിദ്ദയിലെ  കോൺസുലേറ്റ് അറിയിച്ചു.  കപ്പലിലെ സുരക്ഷാ ഗാർഡായി ജോലി ചെയ്‌തുവരികയായിരുന്നു.

ഇന്ത്യക്കാരനായ അഗസ്റ്റിൻ ദസ്സായൻ ആക്രമണത്തിൽ രക്ഷപ്പെട്ട മറ്റ് രാജ്യങ്ങളിലെ ജീവനക്കാരോടപ്പമാണ് ജിസാനിൽ എത്തിചേർന്നത്. തുടർന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഒരു സംഘം അദ്ദേഹത്തെ സന്ദർശിക്കുകയും, ഇന്ത്യയിലേക്കുള്ള മടക്ക യാത്രക്ക് ആവശ്യമായ സൗകര്യമൊരുക്കുകയുമായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പ്രാദേശിക സമയം 7:50 നാണ്  ലൈബീരിയ പതാക വഹിച്ച ഗ്രീക്ക് നിയന്ത്രണത്തിലുള്ള ബൾക്ക് കാരിയറായ എറ്റേണിറ്റി സി  കടലിൽ  മുങ്ങിയത്. ഈജിപ്തിലെ പോർട്ട് സെയ്ദിൽ നിന്ന് സഊദി  അറേബ്യയിലെ ജിദ്ദയിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. ആഗോള വ്യാപാരത്തിന്, പ്രത്യേകിച്ച് എണ്ണയ്ക്കും അവശ്യവസ്തുക്കൾക്കും വേണ്ടിയുള്ള ഒരു പ്രധാന സമുദ്ര ഇടനാഴിയാണ് യെമൻ കടലിടുക്ക്.

ആക്രമണത്തിൽ നാല് ക്രൂ അംഗങ്ങൾ മരണപ്പെട്ടിരുന്നു. ആക്രമണ സമയത്ത്  ലൈഫ് ബോട്ടുകൾ തുറന്നുവിടാൻ ജീവനക്കാർക്ക് കഴിഞ്ഞിരുന്നില്ല. കപ്പലിൽ 22  ജീവനക്കാരും മൂന്ന് പേരടങ്ങുന്ന സായുധ സുരക്ഷാ സംഘവുമാണ്  ഉണ്ടായിരുന്നത്.  ഇവരിൽ എട്ട് ഫിലിപ്പിനോ ജീവനക്കാരെയും എഎസ്ടിയിലെ രണ്ട് പേരെയും ഇന്ത്യക്കാരനും  ഗ്രീക്കുകാരനും രക്ഷപ്പെട്ടിരുന്നു. ആറ് ഫിലിപ്പിനോ ജീവനക്കാരെ ഹൂത്തി സേന രക്ഷപ്പെടുത്തി ബന്ദികളാക്കിയതായാണ് റിപ്പോർട്ട്.

ഹൂത്തികളുടെ കസ്റ്റഡിയിലുള്ള കപ്പൽ ജീവനക്കാരുടെ  ക്ഷേമത്തിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണെന്നും, അവരുടെ സുരക്ഷയും വേഗത്തിലുള്ള മോചനവും ഉൾപ്പെട്ട എല്ലാവർക്കും മുൻഗണന നൽകണമെന്ന്  യുകെ ആസ്ഥാനമായുള്ള സമുദ്ര അപകടസാധ്യതാ മാനേജ്‌മെന്റ് സ്ഥാപനമായ വാൻഗാർഡ് ടെക്കിന്റെ ഇന്റലിജൻസ് മേധാവി എല്ലി ഷാഫിക് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest