Kerala
പരാതികള്‍ ഇ ഡിയുടെ വിശ്വാസ്യതയെ ബാധിച്ചു; പ്രധാന മന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി
ഇ ഡിയുടെ പുനസ്സംഘടനയെ കുറിച്ച് ആലോചിക്കണം. ദേശീയപാതയിലെ ചിലയിടങ്ങള്‍ തകര്‍ന്നത് നിര്‍ഭാഗ്യകരം. വീഴ്ചകളെല്ലാം വിശദമായി പരിശോധിക്കും.
തിരുവനന്തപുരം | അന്വേഷണത്തില്‍ സാരമായ വീഴ്ചകള്‍ വരുത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കൈയോടെ പിടിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡിക്കെതിരെ ഉയരുന്ന പരാതികള്‍ ഏജന്‍സിയുടെ വിശ്വാസ്യതയെ ബാധിച്ചു. വിഷയത്തില്‍ പ്രധാന മന്ത്രി ഇടപെടണം. ഇ ഡിയുടെ പുനസ്സംഘടനയെ കുറിച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദേശീയപാതയിലെ ചിലയിടങ്ങള്‍ തകര്‍ന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതാ അതോറിറ്റിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. വീഴ്ചകളെല്ലാം വിശദമായി പരിശോധിക്കും. നിര്‍മാണത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കും.
വന്യജീവി ആക്രമണം തടയാന്‍ നായാട്ടിന് അനുമതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.




