Kerala
പി വി അന്‍വര്‍ വായ്പാ തട്ടിപ്പ് നടത്തിയതായി പരാതി; മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന
പി വി അന്‍വര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പരിശോധന.

മലപ്പുറം | മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. പി വി അന്‍വര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പരിശോധന നടത്തിയത്.
2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത അന്‍വര്‍ അത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം. പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്. ഇത് കെ എഫ് സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി.
തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്.
---- facebook comment plugin here -----