Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി; അന്വേഷണത്തിന് ക്രൈം ബ്രാഞ്ച്
നാല് മാസം വളര്‍ച്ചയെത്തിയ ശിശുവിനെ ഭ്രൂണഹത്യ നടത്താന്‍ ഭീഷണിപ്പെടുത്തി, ചവിട്ടിക്കൊല്ലാന്‍ അധിക സമയം വേണ്ടെന്ന് പറഞ്ഞു എന്നിവ ഉന്നയിച്ചുള്ള പരാതിയിലാണ് അന്വേഷണം.

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്ക്കെതിരായ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. നാല് മാസം വളര്‍ച്ചയെത്തിയ ശിശുവിനെ ഭ്രൂണഹത്യ നടത്താന്‍ ഭീഷണിപ്പെടുത്തി, ചവിട്ടിക്കൊല്ലാന്‍ അധിക സമയം വേണ്ടെന്ന് പറഞ്ഞു എന്നിവ ഉന്നയിച്ചുള്ള പരാതിയിലാണ് അന്വേഷണം നടത്തുക. പൊതുപ്രവര്‍ത്തകനായ എ എച്ച് ഹഫീസാണ് പരാതി നല്‍കിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുന്നതിന് അനുകൂലമായി പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. കേസെടുക്കാന്‍ ഡി ജി പി. റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയതോടെയാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
ട്രാന്‍സ് വുമണ്‍ അവന്തികയും എഴുത്തുകാരി ഹണി ഭാസ്‌കരനും രാഹുലിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ശക്തമായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. പിന്നാലെ രാഹുലിനെ കോണ്‍ഗ്രസ്സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.