Kozhikode
വിദ്യാര്‍ഥി സംഘടനകള്‍ക്കിടയിലെ വര്‍ഗീയദ്രുവീകരണം ആപത്കരം: എസ് എസ് എഫ്
വര്‍ഗീയത ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്.

എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ അനലൈസ സി എം സ്വാബിർ സഖാഫി ഉദ്ഘാടനം ചെയ്യുന്നു
ഓമശ്ശേരി| വിദ്യാര്‍ഥി സംഘടനകള്‍ക്കിടയിലെ വര്‍ഗീയദ്രുവീകരണം ആപത്കരമാണെന്നും ഇത്തരം ആരോപണങ്ങള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ അനലൈസ അഭിപ്രായപ്പെട്ടു. വര്‍ഗീയത ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. ജനാധിപത്യ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കേണ്ട വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പരസ്പരം വര്‍ഗീയത ചാര്‍ത്തുന്നതിന്റെ പ്രയോക്താക്കള്‍ ഇസ്ലാമിസ്റ്റുകളും ഹിന്ദുത്വ വാദികളുമാണ്. അവരുടെ അജണ്ടകളില്‍ വീഴുന്നതിനു പകരം നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്നും കാലം ആഗ്രഹിക്കുന്നത് എന്നും അനലൈസ കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ മുതലെടുപ്പിലൂടെ താത്കാലിക ലാഭം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമായേക്കും. എന്നാല്‍, അനന്തരഫലം ദൂരവ്യാപകമായ അപകടമാണെന്നും അനലൈസ ഉണര്‍ത്തി.
എസ് എസ് എഫ് കേരള സെക്രട്ടറി സി എം സ്വാബിര്‍ സഖാഫി ആവോലം ഉദ്ഘാടനം ചെയ്തു. കേരള എക്‌സിക്യുട്ടീവ് അംഗം യൂസുഫലി സഖാഫി മുത്തേടം അനലൈസ നടപടികള്‍ നിയന്ത്രിച്ചു. ജില്ലാ പ്രസിഡന്റ് ശാദില്‍ നൂറാനി അധ്യക്ഷത വഹിച്ചു. ശുഐബ് സി വി കുണ്ടുങ്ങല്‍, സയ്യിദ് ജാബിര്‍ ഹുസൈന്‍ സഖാഫി, ഫാഇസ് എം എം പറമ്പ് സംസാരിച്ചു.
---- facebook comment plugin here -----