Kerala
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു
ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി അന്‍സല്‍ (18) നെ പരുക്കുകളോടെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിക്കാനം | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി അന്‍സല്‍ (18) നെ പരുക്കുകളോടെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളജിന് സമീപത്തെ വളവില്‍ രാവിലെയാണ് അപകടം.ഡോണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോളജിലെ പരിപാടിക്കായി സാധനങ്ങള്‍ വാങ്ങാന്‍ മുണ്ടക്കയത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം
---- facebook comment plugin here -----