Connect with us

Obituary

ജിദ്ദയില്‍ മരണപ്പെട്ട ക്ലാരി അബൂബക്കര്‍ ഹാജിയുടെ ജനാസ ഖബറടക്കി

ജനാസ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ റുവൈസ് അല്‍ നജ്ദ് മഖ്ബറയില്‍ ഖബറടക്കി.

Published

|

Last Updated

ജിദ്ദ | ദീര്‍ഘകാലം പ്രവാസിയും ഐ സി എഫിന്റെയും മര്‍കസിന്റെയും ആദ്യകാല സാരഥിയുമായിരുന്ന കോട്ടക്കല്‍ ക്ലാരി അബൂബക്കര്‍ ഹാജിയുടെ ജനാസ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ റുവൈസ് അല്‍ നജ്ദ് മഖ്ബറയില്‍ ഖബറടക്കി.

1977 ല്‍ ആണ് അബൂബക്കര്‍ ഹാജി ജിദ്ദയില്‍ എത്തി പ്രവാസ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് അബ്ദുല്‍ ജവാദ് ട്രേഡിങ്ങ് കമ്പനിയില്‍ 40 വര്ഷക്കാലത്തോളം ജോലിചെയ്തു. വൃക്ക സംബന്ധമായ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം വിദഗ്ധ ചികിത്സക്കായി 2016 ല്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഭാര്യക്കൊപ്പം ഉംറ വിസയിലെത്തിയ ക്ലാരി അബൂബക്കര്‍ ഹാജി ഉംറ കര്‍മം പൂര്‍ത്തീകരിച്ച് ജിദ്ദയില്‍ മകനോടൊപ്പം കഴിഞ്ഞുവരികയായിരുന്നു. ഇതിനിടയിലാണ് മരണം.

ജിദ്ദ ഐ സി എഫ് വെല്‍ഫെയര്‍ വിഭാഗം പ്രവര്‍ത്തകരായ അബ്ബാസ് ചെങ്ങാനി, അബൂ മിസ്ബാഹ്, മുഹമ്മദ് അന്‍വരി എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സയ്യിദ് ഇസ്മായില്‍ ബുഖാരി കടലുണ്ടി മയ്യിത്ത് നമസ്‌കാരത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി.

മുജീബ് എ ആര്‍ നഗര്‍, അബ്ദുറഹ്മാന്‍ മളാഹിരി, സയ്യിദ് സൈനുല്‍ ആബിദ്, ഹസന്‍ സഖാഫി, മുഹിയുദ്ദീന്‍ അഹ്‌സനി, മുഹമ്മദ് സഖാഫി ഉഗ്രപുരം, അബ്ദുന്നാസിര്‍ അന്‍വരി, മുഹ്യുദ്ദീന്‍ കുട്ടി സഖാഫി, മുഹ്സിന്‍ സഖാഫി ഖബറടക്ക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഭാര്യമാര്‍: മൈമൂന, പരേതയായ ഫാത്വിമ. മക്കള്‍: അബ്ദുല്ല (ജിദ്ദ), മുഹമ്മദ് ശാഫി (ദുബൈ), ആസിയ, ഫാത്വിമ. മരുമക്കള്‍: അഹ്മദ് മുഹിയുദ്ധീന്‍ വാഴക്കാട് (ജിദ്ദ), ഡോക്ടര്‍ ലുഖ്മാനുല്‍ ഹക്കീം, നജിയ്യത്ത് ബീവി, നിദ.