Connect with us

ck nanu

ജെ ഡി എസില്‍ നിന്നു പുറത്താക്കിയ നടപടിക്കെതിരെ സി കെ നാണു സുപ്രീം കോടതിയെ സമീപിക്കും

തീരുമാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷനിലും ചോദ്യം ചെയ്യും

Published

|

Last Updated

കോഴിക്കോട് | ജെ ഡി എസില്‍ നിന്നുപുറത്താക്കിയ നടപടിക്കെതിരെ സി കെ നാണുവും അനുകൂലികളും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പുറത്താക്കിയ തീരുമാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷനിലും ചോദ്യം ചെയ്യും.

ജെ ഡി എസ് വിമത വിഭാഗത്തിന്റെ ദേശീയ കൗണ്‍സില്‍ യോഗം ഇന്നു ബെംഗളൂരുവില്‍ ചേരും. സി കെ നാണുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പത്തിലധികം സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു വിവരം.

ദേവെഗൗഡയുടെ തീരുമാനത്തെ എതിര്‍ക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണുവിനെ മുന്‍നിര്‍ത്തി സമാന്തര കമ്മിറ്റിയുണ്ടാക്കാന്‍ നീക്കം തുടങ്ങി. ഇതോടെയാണു സി കെ നാണുവിനെ കഴിഞ്ഞ ദിവസം ദേവെഗൗഡ പുറത്താക്കിയത്. എന്നാല്‍ ഇരുവിഭാഗത്തിനൊപ്പവും നില്‍ക്കാതെ തുടരുകയാണ് കേരള പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ എന്‍ ഡി എ സഖ്യത്തില്‍ ചേരാനുള്ള എച്ച് ഡി ദേവെഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടെയും തീരുമാനമാണു ജെ ഡി എസിനെ പിളര്‍പ്പിലെത്തിച്ചത്. തീരുമാനത്തെ പരസ്യമായി എതിര്‍ത്ത കര്‍ണാടക പ്രസിഡന്റ് സി എം ഇബ്രാഹിമിനെ ആദ്യം സ്ഥാനത്തു നിന്നു നീക്കുകയും പിന്നീട് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest