Connect with us

International

പാകിസ്ഥാനില്‍ ഉളളി വില കുതിച്ചുയരുന്നു

ഉള്ളി വിലയില്‍ 229 ശതമാനത്തിന്റെ വര്‍ധന

Published

|

Last Updated

ഇസ്ലാമാബാദ്| കഴിഞ്ഞ കുറെ ദിവസങ്ങളായി പാകിസ്ഥാനില്‍ ഉള്ളി വില കുത്തനെ ഉയരുന്നു. ഉള്ളിയുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. പാകിസ്ഥാനിലെ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പുറത്തുവിട്ട കണക്ക് പ്രകാരം ഉള്ളി വിലയില്‍ 229 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ അന്താരാഷ്ട്ര ഭക്ഷ്യ പ്രതിസന്ധിയുടെ ഭാഗമായാണ് പാകിസ്ഥാനിലെ ഉള്ളി പ്രതിസന്ധി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനില്‍ ഉള്ളിയ്ക്ക് ക്ഷാമം നേരിടുമ്പോള്‍ ഇന്ത്യയില്‍ ഉള്ളിക്ക് തീരെ വിലയിലാത്ത അവസ്ഥയിലാണ്. മഹാരാഷ്ട്രയില്‍ വില കിട്ടാത്തതിനെ തുടര്‍ന്ന് ഉള്ളികള്‍ കൂട്ടിയിട്ട് കര്‍ഷകര്‍ കത്തിച്ചത് സമീപകാലത്ത് വലിയ വാര്‍ത്തയായിരുന്നു.

 

---- facebook comment plugin here -----

Latest