Connect with us

Kerala

ട്രെയിന്‍ യാത്രക്കിടെ അബോധാവസ്ഥയിലായ കുട്ടി മരിച്ചു

ദാദര്‍-തിരുനെല്‍വേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേ കാഞ്ഞങ്ങാട് സ്റ്റേഷനില്‍വച്ചാണ് കുട്ടി അബോധാവസ്ഥയിലായത്.

Published

|

Last Updated

കാസര്‍കോട് | ട്രെയിന്‍ യാത്രക്കിടെ അബോധാവസ്ഥയിലായ പത്തുവയസുകാരി മരിച്ചു. ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശിയായ സാറ ചെല്ലനാണ് മരിച്ചത്. ദാദര്‍-തിരുനെല്‍വേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേ കാഞ്ഞങ്ങാട് സ്റ്റേഷനില്‍വച്ചാണ് കുട്ടി അബോധാവസ്ഥയിലായത്. മാതാവ് മായാവനം ചെല്ലനൊപ്പം മുംബൈയില്‍ നിന്ന് മധുരയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു സാറ.

കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ മറ്റുയാത്രക്കാര്‍ ഇടപെട്ട് കുട്ടിയെ സ്റ്റേഷനില്‍ ഇറക്കുകയായിരുന്നു. വായിലൂടെ രക്തം വന്നതിനെത്തുടര്‍ന്ന് കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.റെയില്‍വേ ഉദ്യോഗസ്ഥരും ഹൊസ്ദുര്‍ഗ് പോലീസും ആശുപത്രിയിലെത്തി കുട്ടിയുടെ അമ്മയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. മുംബയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. മുംബെയിലെ ആശുപത്രിയില്‍ കുട്ടിയെ പ്രമേഹരോഗത്തിന് ചികിത്സിച്ചിരുന്നു. ഇതിന്റെ രേഖകള്‍ അമ്മ പോലീസിനെ കാണിച്ചു. കുട്ടിയുടെ ചികിത്സാര്‍ഥമാണ് ഇവര്‍ കേരളത്തിലേയ്ക്ക് വന്നത്. കുട്ടിയുടെ പിതാവ് ചെല്ലന്‍ മുംബൈയില്‍ ജോലി ചെയ്തുവരികയായിരുന്നു.ദമ്പതികള്‍ക്ക് സാറയെ കൂടാതെ മറ്റൊരു മകള്‍ കൂടിയുണ്ട്.

 

Latest