Connect with us

Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ 23ന് മസ്‌കറ്റില്‍; പ്രവാസി സംഗമത്തില്‍ പങ്കെടുക്കും

26 വര്‍ഷത്തിനു ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്.

Published

|

Last Updated

മസ്‌കറ്റ്| മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 23ന് മസ്‌കത്തിലെത്തും. 26 വര്‍ഷത്തിനു ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്. 24ന് നടക്കുന്ന പ്രവാസി സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 25ന് സലാലയിലും സംഗമം ഒരുക്കിയിട്ടുണ്ട്. 22ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി 23ന് പുലര്‍ച്ചെയാണ് മസ്‌കത്തിലെത്തുക.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം, സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ 23നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 25ന് സലാലയിലെ അല്‍ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് പരിപാടി. മലയാളം മിഷന്‍ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തും.

ഒമാനിലെ പരിപാടികളില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ്ങും മലയാളം മിഷനും ലോക കേരള സഭയുമാണ് സംഘാടകര്‍. മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ വില്‍സണ്‍ ജോര്‍ജ്, വ്യവസായികളായ എം എ യൂസഫലി, ഗര്‍ഫാര്‍ മുഹമ്മദലി എന്നിവര്‍ ഒമാനിലെ പരിപാടികളില്‍ പങ്കെടുക്കും.