Connect with us

Kerala

സാധാരണ സി പി എം ചെയ്യുന്ന പണിയാണ് കള്ളവോട്ടെന്ന് ചെന്നിത്തല

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നുവെന്നത് സത്യം

Published

|

Last Updated

തിരുവനന്തപുരം | സാധാരണ സി പി എം ചെയ്യുന്ന പണിയാണ് കള്ളവോട്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. 1989ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സി പി എം വിളിക്കുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നുവെന്നത് സത്യമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ജി സുധാകരന്‍ പറഞ്ഞ കാര്യങ്ങളില്‍ കേസെടുക്കുമെന്ന് ആയപ്പോഴാണ് ‘ഭാവന’ എന്ന് തിരുത്തി പറഞ്ഞത്. ഇനി കള്ളവോട്ട് തടയണമെങ്കില്‍ ആധാറുമായി ലിങ്ക് ചെയ്യാതെ അത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

36 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജി സുധാകരന്‍ നടത്തിയിരുന്നത്.

 

Latest