Kerala
മേയര്‍ ആര്യ രാജേന്ദ്രനെ അപമാനിച്ച ചാണക്യ ന്യൂസ് ഉടമ അറസ്റ്റില്‍
സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമര്‍ശം നടത്തിയതിന് നിലമ്പൂര്‍ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്

തിരുവനന്തപുരം | തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അപമാനിച്ച ചാണക്യ ന്യൂസ് ടി വി എന്ന ഓണ്‍ലൈന്‍ ചാനല്‍ ഉടമ അറസ്റ്റില്‍. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ നിലമ്പൂര്‍ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്.
സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമര്‍ശം നടത്തിയതിന് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ചാണക്യ ന്യൂസ് ടിവി എന്ന പേരില്‍ ഓണ്‍ലൈന്‍ ചാനലും ഫെയ്‌സ്ബുക്ക് പേജും ഇയാള്‍ നടത്തുന്നു.
തന്റെ ചാനലിലൂടെ നിരന്തരമായി സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നതാണ് ഇയാളുടെ രീതി. അമരമ്പലം, പെരിന്തല്‍മണ്ണ, മഞ്ചേരി തുടങ്ങിയ പോലീസ് സ്റ്റേഷനില്‍ ബൈജുവിനെതിരെ സമാനമായ നിരവധി കേസുകള്‍ നിലവിലുണ്ട്.