National
ഉത്തര്‍പ്രദേശില്‍ പശുക്കടത്ത്; 120 പേര്‍ അറസ്റ്റില്‍
പ്രതികളില്‍ നിന്ന് വന്‍തോതില്‍ ബീഫും ഗോവധത്തിനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ബറേലി| ഉത്തര്‍പ്രദേശില്‍ പശുക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ 120 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 120 പ്രതികളില്‍ 110 പേര്‍ പശുക്കളെ ആക്രമിച്ചതും 10 പേര്‍ ഗോവധക്കേസുകളിലുമായാണ് അറസ്റ്റിലായത്.
ജില്ലയിലെ 29 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ക്രിമിനലുകളെ ബറേലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റൂറല്‍ എസ്പി രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. പ്രതികളില്‍ നിന്ന് വന്‍തോതില്‍ ബീഫും ഗോവധത്തിനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ വര്‍ധിച്ചുവരുന്ന ഗോവധ കേസുകള്‍ കാരണം ക്രമസമാധാന നിലയും മോശമായെന്നും അഗര്‍വാള്‍ പറഞ്ഞു.
---- facebook comment plugin here -----