Connect with us

Kerala

ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല കവര്‍ന്ന കേസ് ; നാടോടി സംഘത്തിലെ മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കസ്റ്റഡിയില്‍ വാങ്ങി മലയാലപ്പുഴയിലെത്തിച്ച് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ തിരികെ ഹാജരാക്കി.

Published

|

Last Updated

പത്തനംതിട്ട  | മലയാലപ്പുഴ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണ്ണമാല കവര്‍ന്ന നാടോടി സംഘത്തിലെ മൂന്നാം പ്രതിയുടെ അറസ്റ്റ് മലയാലപ്പുഴ പോലീസ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി. അട്ടക്കുളങ്ങര സബ് ജയിലില്‍ കഴിഞ്ഞുവരുന്ന തമിഴ്നാട് തിരുവല്ലൂര്‍ പൊളിവാക്കം വൈഷ്ണവി നഗര്‍ മധു എന്ന രതി(40) യെയാണ് കോടതി ഉത്തരവ് പ്രകാരം, മലയാലപ്പുഴ എസ് ഐ വി എസ് കിരണ്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന്, കസ്റ്റഡിയില്‍ വാങ്ങി മലയാലപ്പുഴയിലെത്തിച്ച് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ തിരികെ ഹാജരാക്കി.

കേസില്‍ ഒന്നും രണ്ടും പ്രതികളായ തമിഴ്നാട് വെള്ളാച്ചി പള്ളിവാസല്‍ കോട്ടൂര്‍ സ്വദേശി ജൂലി (53), തമിഴ്നാട് രാജപാളയം പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാള്‍(42) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ഒന്നിന് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം വെച്ച് പത്തനംതിട്ട തോന്ന്യാമല പട്ടംതറ കിഴക്കേക്കര വീട്ടില്‍ സുധാ ശശിയുടെ നാലരപവന്റെ മാല സംഘം കവര്‍ന്നത്.

---- facebook comment plugin here -----

Latest