Connect with us

Kerala

കോഴിക്കോട് കോട്ടൂളിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി

കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് കോട്ടൂളിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി. ഇവിടുത്തെ പള്ളിലക്കുന്നില്‍ ഇന്ന് വൈകിട്ട് 7.30ഓടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കൂട്ടിയിടിച്ച കാറുകളില്‍ ഡല്‍ഹി രജിസ്ട്രേഷനിലുള്ള ഹോണ്ടസിറ്റി പൂര്‍ണമായും കത്തിനശിച്ചു. ഈ കാറിലുണ്ടായിരുന്ന നാലുപേരാണ് ഓടി രക്ഷപ്പെട്ടത്.

തെറ്റായ ദിശയില്‍ സഞ്ചരിച്ച ഹോണ്ടസിറ്റി കാര്‍ എതിര്‍ദിശയില്‍ വന്ന ഐ20 കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹോണ്ട സിറ്റി കത്തുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി മാറ്റിയിട്ടത് ഐ20യിലേക്ക് തീ വലിയതോതില്‍ പടരാതിരിക്കാന്‍ സഹായിച്ചു. ഈ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍, കാറിന് പിന്നില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കുട്ടിക്ക് പരുക്കേറ്റു.