Kerala
കാര്‍ കത്തുന്ന സംഭവങ്ങള്‍ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
ഗതാഗത കമ്മീഷണര്‍ അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

തിരുവനന്തപുരം | കാര്‍ കത്തുന്ന സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഗതാഗത കമ്മീഷണര്‍ അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സംസ്ഥാനത്ത് കാറുകള്‍ കത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ ഉത്തരവ്. കണ്ണൂര്‍ നഗരത്തില്‍ ഇന്ന് രാവിലെ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം.
കുറ്റിയാട്ടൂര്‍ സ്വദേശി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്.
---- facebook comment plugin here -----